സോദാഹരണ ക്ലാസുക

പ്രിയപ്പെട്ടവരെ,,
സൗത്ത് സോൺ കൾച്ചറൽ സെൻ്റർ തഞ്ചാവൂരിൻ്റെ നേതൃത്വത്തിൽ നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിൻ്റെ പ്രാദേശിക സഹകരണത്തോടെ ജനുവരി 13, 14 ശനി, ഞായർ ദിവസങ്ങളിലായി ജി എൽ പി സ്കൂൾ മുതിയക്കാലിൽ വച്ച്  ദ്വിദിന കഥകളി യക്ഷഗാന ശിൽപ്പശാല നടക്കുകയാണ്. ഇതോടനുബന്ധിച്ച് നടക്കുന്ന സോദാഹരണ ക്ലാസുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് അവസരമുണ്ട്.  കേരളത്തിൻ്റെയും കർണ്ണാടകത്തിൻ്റെയും രണ്ട് ക്ലാസിക് കലകളായ കഥകളിയുടെയും യക്ഷഗാനത്തിൻ്റെയും   താളം, സംഗീതം, അഭിനയ രീതികൾ എന്നിവയുടെ സോദാഹരണം പ്രേക്ഷകർക്ക് മികച്ച അനുഭവമായിരിക്കും. അഭിനയം, നൃത്തം, സംഗീതം എന്നിവ പരിശീലിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്.
ശിൽപ്പശാലയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. 
ശിൽപ്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാനായി  വിളിക്കുക
ഫോൺ: 9744033544
ഫോൺ: 9847771854
രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
Spread the love

akshayamathew05@gmail.com By akshayamathew05gmail-com 2024/01/25

Array
Array
Login
Home
Shop
Cart
Checkout
My account
Edit Ecommerce
Wishlist
About Trust
About Asan
Programs